
മുഹമ്മ: ആറ്റിങ്ങൽ നിരാലാ ഹിന്ദി അക്കാദമിയുടെ ഗുരുപൂജാ പുരസ്ക്കാരം ഡോ: വി.പി മുഹമ്മദ് കുഞ്ഞ് മേത്തർക്ക് കെ സി വേണുഗോപാൽ എം പി സമർപ്പിച്ചു. മണ്ണഞ്ചേരിയിലുള്ള മുഹമ്മദ് കുഞ്ഞ് മേത്തറുടെ വസതിയിൽ സംഘടിപ്പിച്ച ചടങ്ങിൽ നിരാലാ ഹിന്ദി അക്കാദമി ഭാരവാഹികൾക്കൊപ്പം സഹപ്രവർത്തകരും സംബന്ധിച്ചു. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം . . ഹിന്ദി ഭാഷയ്ക്ക് അമൂല്യ സംഭാവനകൾ നൽകിയ പ്രതിഭയാണ് വി.പി മുഹമ്മദ് കുഞ്ഞ് മേത്തർ. പഞ്ചായത്ത് പ്രസിഡന്റ് ടി.വി അജിത് കുമാർ അധ്യക്ഷത വഹിച്ചു. ഡോ.വി.പി മുഹമ്മദ് കുഞ്ഞ് മേത്തർ , നിരാലാ ഹിന്ദി അക്കാദമി സെക്രട്ടറി ഡോ.രതീഷ് നിരാലാ ,അഡ്വ.എസ്. കുമാരി, ഡോ.ജെ.വീണ ,സംഘാടക സമിതി കൺവീനർ എം.അലങ്കാർ എന്നിവർ പ്രസംഗിച്ചു.