
മുഹമ്മ: മുഹമ്മ എ.ബി വിലാസം ഹയർസെക്കൻഡറി സ്കൂളിനു സമീപം ജപ്പാൻ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി ഒഴുകാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയാകുന്നു. ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് പാഴായിക്കൊണ്ടിരിക്കുന്നത്. അടത്തുള്ള തോട്ടിലേയ്ക്കാണ് വെള്ളം ഒഴുകിപോകുന്നത്.
കുടിവെള്ളം വിലകൊടുത്തു വാങ്ങി ഉപയോഗിക്കുന്ന ഘട്ടത്തിലാണ് ജലം പാഴാകുന്നത്. ഇവിടെ ജല നഷ്ടം മാത്രമല്ല റോഡിൽ അപകട ഭീഷണിയും നിലനിൽക്കുന്നു. സൈക്കിളിൽ സഞ്ചരിക്കുന്ന കുട്ടികൾക്കും മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുന്നവർക്കുന്നവർക്കും റോഡിലെ കുഴി അപകട ഭീഷണി ഉയർത്തുന്നുണ്ട്. നാട്ടുകാർ പലതവണ അറിയിച്ചിട്ടും അധികൃതർക്ക് അനക്കമില്ല.