ആലപ്പുഴ: നെഹ്രു ട്രോഫി ജലോത്സവത്തിന് അനുബന്ധിച്ച് ആർ.ഡി.ഒ ഓഫീസിൽ മത്സരത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ള ചുണ്ടൻ വള്ളങ്ങളുടെ ക്യാപ്റ്റന്മാർ ഇന്ന് വൈകിട്ട് 3ന് മുമ്പ് ആലപ്പുഴ ബോട്ട് ജെട്ടിക്ക് എതിർവശത്തുള്ള മിനി മിനി സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയിൽ ഇറിഗേഷൻ ഡിവിഷൻ, എക്‌സിക്യൂട്ടീവ് എൻജിനിയറുടെ കാര്യാലയത്തിൽ തുഴച്ചിൽ കാരുടെ പേര് വിവരം അടങ്ങിയ ഫോം പൂരിപ്പിച്ച് രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം നൽകണം. എത്തിക്കാത്ത ടീമുകളെ മത്സരത്തിൽ പങ്കെടുപ്പിക്കുകയില്ല.അവർക്ക് ബോണസ് നൽകുന്നതല്ല.