മാവേലിക്കര: വൈ.എം.സി.എയുടെ ഓണാഘോഷം കേരള റീജിയൻ ചെയർമാൻ ജോസ് നെറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ.ജോൺ ജേക്കബ് അദ്ധ്യക്ഷനായി. കഥാകൃത്തും നോവലിസ്റ്റുമായ കെ.കെ.സുധാകരൻ ഓണസന്ദേശം നൽകി. സബ് റീജിയൻ ചെയർമാൻ ജോസഫ് ജോൺ, വാർഡ് കൗൺസിലർ എസ്.രാജേഷ്, മാവേലിക്കര വൈ.എം.സി.എ സെക്രട്ടറി ടി.കെ.രാജീവ്കുമാർ, ട്രഷറർ എ.അലക്സ്, ഡയറക്ടർ ബോർഡ് അംഗം ഫാ.ഗീവർഗീസ് പൊന്നോല, സബ് റീജിയൻ വൈസ് ചെയർമാൻ ഡോ.പ്രദീപ് ജോൺ ജോർജ്ജ്, യുവത ചീഫ് എഡിറ്റർ കുര്യൻ തൂമ്പുങ്കൽ എന്നിവർ സംസാരിച്ചു.