ആലപ്പുഴ : കേരള എൻ.ജി.ഒ യൂണിയന്റെ കലാകായിക സമിതിയായ റെഡ്സ്റ്റാറിന്റെ അഭിമുഖ്യത്തിൽ നടന്ന ജില്ലാതല ചെസ് -ക്യാരംസ് മത്സരം ജില്ലാ സ്‌പോർട്ട്സ് കൗൺസിൽ സെക്രട്ടറി എൻ.പ്രദീപ് കുമാർ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എൽ.മായ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി സി.സിലിഷ് സ്വാഗതവും യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറിയും റെഡ്സ്റ്റാർ എൻ.ജി.ഒ കലാകായിക വേദി കൺവീനറുമായ ബൈജു പ്രസാദ് നന്ദിയും പറഞ്ഞു.ചെസ് മത്സരത്തിൽ ജില്ലാ ലേബർ ഓഫിസ് ജിവനക്കാരൻ അജീഷും ഒന്നും ഇറിഗേഷൻ വകുപ്പ് ജീവനക്കാരൻ സലിം രണ്ടും സ്ഥാനം നേടി. ക്യാരംസ് മത്സരത്തിൽ ടി.ഡി മെഡിക്കൽ കോളേജ് ജീവനക്കാരായ സിജുകുട്ടൻ, അനിൽകുമാർ ഒന്നാം സ്ഥാനവും ജില്ലാ ഡ്രഗ്‌സ് കൺട്രാൾ ഓഫിസ് ജീവനക്കാരായ വി.ബിജു, വി.ഉണ്ണി രണ്ടാം സ്ഥാനവും നേടി.