മാവേലിക്കര: ശുഭാനന്ദ വിശ്വാസികളുടെ കൂട്ടായ്മയായ ആത്മ പ്രകാശം ദുരിതാശ്വാസത്തിനായി സ്വരൂപിച്ച 30,000 രൂപ ജില്ലാ കളക്ടർക്ക് കൈമാറി. കൂട്ടായ്മ സെക്രട്ടറി ബിജു എ.കെ ജില്ലാ കളക്ടർ അലക്സ് വർഗീസിന് തുക കൈമാറി. വൈസ് പ്രസിഡന്റ് സി.രമേശ്, ജോ.സെക്രട്ടറി കൃഷ്ണൻകുട്ടി, കമ്മിറ്റി അംഗം സഹദേവൻ എന്നിവർ പങ്കെടുത്തു.