
മാന്നാർ: ദേശാഭിമാനി സ്വയം സഹായ സംഘം ഓണാഘോഷവും കുടുംബ സംഗമവും ചികിത്സാ സഹായ വിതരണവും മാന്നാർ സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്നു. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി ഉദ്‌ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം എൽ.സി സെക്രട്ടറി കെ.എം അശോകൻ അവാർഡ് ദാനം നിർവഹിച്ചു. ലക്കി ഡിപ്പിൽ വിജയികളായവർക്കുള്ള സമ്മാനദാനം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാലിനി രഘുനാഥും നിർദ്ധനരോഗികൾക്കുള്ള ചികിത്സ സഹായധന വിതരണം കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കൺവീനർ സിബു വർഗീസും നിർവഹിച്ചു. സംഘം ചാരിറ്റി കൺവീനർ ബിജു ഇഖ്ബാൽ, മുൻ പ്രസിഡന്റ് വി.എ ഹഷീർ, അനിൽ പുത്തൂരാൻ എന്നിവർ സംസാരിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും ഓണസദ്യയും നടന്നു.