മാവേലിക്കര: മാവേലിക്കര കേന്ദ്രമായി പ്രവർത്തനമാരംഭിച്ച സാക്ഷി കലാ, സാംസ്‌കാരിക, ചാരിറ്റബിൾ വനിതാ സൊസൈറ്റിയുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു. സാക്ഷിയിലെ കലാകാരികൾ മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രനടയിൽ അവതരിപ്പിച്ച മെഗാ തിരുവാതിര ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സാക്ഷി പ്രസിഡന്റ് സുജാദേവി രാംദാസ് അദ്ധ്യക്ഷയായി. തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ്, ഭരണിക്കാവ് രാധാകൃഷ്ണൻ, എസ്.അഖിലേഷ്, ഹരിദാസ് പല്ലാരിമംഗലം, സാക്ഷി സെക്രട്ടറി സതി ചന്ദ്രൻ, ട്രഷറർ രാജലക്ഷ്മി, വത്സല ശ്രീജിത്, സുജ സുബ്രഹ്മണ്യം തുടങ്ങിയവർ സംസാരിച്ചു.