ഹരിപ്പാട്: ശ്രീനാരായണ ഗുരുദേവന്റെ 97-ാമത് മഹാസമാധി ദിനാചരണം എസ്.എൻ.ഡി.പി യോഗം 994-ാംനമ്പർ മുട്ടം ശാഖയുടെയും മുട്ടം ശ്രീരാമ കൃഷ്ണാശ്രമത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഭക്തി നിർഭരാമായ ചടങ്ങുകളോട് കൂടി ആചരിച്ചു. രാവിലെ ആരംഭിച്ച പൂജാ ചടങ്ങുകൾക്ക് ആശ്രമആചാര്യ മഹിളാമണി നേതൃത്വം നൽകി. ഗുരു പൂജാ പ്രസാദവിതരണത്തിനും മഹാസമാധി കഞ്ഞി സദ്യയ്ക്കും ശാഖാ പ്രസിഡന്റ്‌ ബി. നടരാജൻ, സെക്രട്ടറി വി. നന്ദകുമാർ, കമ്മിറ്റി അംഗങ്ങൾ, ആശ്രമആചാര്യൻ സ്വാമി ശിവാൽമാനന്ദയും നേതൃത്വം നൽകി.