
ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ വാർഡുകളിലെ പ്രവർത്തനത്തിന് മഹിളാ കോൺഗ്രസിന് കൃത്യമായ പങ്കുവഹിക്കാൻ കഴിയുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ജോബ് പറഞ്ഞു. മഹിളാ കോൺഗ്രസ് ആലപ്പുഴ ജില്ലാതല മെമ്പർഷിപ്പ് ജില്ലാ പ്രസിഡന്റ് ബബിത ജയന് നൽകി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോബ്. ഓൺലൈൻ വഴിയാണ് മെമ്പർഷിപ്പ് ചേർക്കുന്നത്. സംസ്ഥാന തലം മുതൽ വാർഡ് തലം വരെയുള്ള മുഴുവൻ പ്രവർത്തകരും അംഗത്വ വിതരണത്തിൽ പങ്കാളികളാകും. സംസ്ഥാന ഭാരവാഹികളായ ബിന്ദു ചന്ദ്രൻ, മാരിയത്ത് താജ്,ജയ സോമൻ, രമ തങ്കപ്പൻ, സുജാ ജോൺ, ഉഷ സദാനന്ദൻ, ജില്ലാ ഭാരവാഹികളായ കെ.എസ്.ബീന, സീനത്ത് നാസർ, ശ്രീലത ഓമനക്കുട്ടൻ, ചന്ദ്ര ഗോപിനാഥ്, ഷിത ഗോപിനാഥ്, ഉഷ അഗസ്റ്റിൻ, ആർ.ബേബി, ജില്ല ഭാരവാഹികൾ ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു.