photo

ചാരുംമൂട്: ഇടപ്പോൺ 198-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ വാർഷികവും കുടുംബ സംഗമവും ആദരിക്കൽ ചടങ്ങും നടന്നു. പന്തളം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് സുരേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. കരയോഗ അംഗങ്ങളും വിവിധ മേഖലകളിൽ മികവു തെളിയിച്ച വരുമായ ബിജു വി.നായർ, രാധാകൃഷ്ണൻ രാധാലയം, അജികുമാർ, ഭാർഗ്ഗവൻപിള്ള, സരസ്വതിയമ്മ, കാർത്ത്യായനിയമ്മ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സമുദായാചാര്യൻ മന്നത്തുപത്മനാഭന്റെ ഫോട്ടോ വിതരണം യൂണിയൻ സെക്രട്ടറി കെ.കെ.പത്മകുമാർ നിർവ്വഹിച്ചു. യൂണിയൻ ഇൻസ്പെക്ടർ ശ്രീജിത്ത്, കരയോഗം സെക്രട്ടറി വേണുക്കുട്ടൻ പിള്ള, ഖജാൻജി സതീഷ്കുമാർ, പടനിലം ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് രാധാകൃഷ്ണൻ രാധാലയം, വനിതാ സമാജം സെക്രട്ടറി ശ്രീജാ വി. പിള്ള, ശ്രീലത എന്നിവർ സംസാരിച്ചു.