
ചേർത്തല: കടക്കരപ്പള്ളി ഫാർമേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ കൊയ്ത്ത് ഉത്സവം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു.കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാർഡ് കരുണാലയത്തിൽ ഒരേക്കർ സ്ഥലത്ത് ചെയ്ത രക്തശാലി ഇനത്തിൽപ്പെട്ട കരനെല്ലാണ് വിളവെടുത്തത്. കൂടാതെ വെണ്ട,പീച്ചിൽ,പടവലം,പാവൽ, വെള്ളരി,പയർ,വഴുതന,പച്ചമുളക്,ചേന,ചേമ്പ്,തക്കാളി എന്നിവയുടെ വിളവെടുപ്പും ഇതിനോടൊപ്പം നടത്തി. വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് പ്രൊമോഷൻ ചേർത്തല ശാഖയുടെ കീഴിലാണ് വിപണനം. കൃഷി ഓഫീസർ പിന്റു റോയ്,ക്ലബ് പ്രസിഡന്റ് സി.ഹരികുമാർ,സെക്രട്ടറി രംഗനാഥൻ,വൈസ് പ്രസിഡന്റ് സത്യാനന്ദൻ,കെ.സി.ജേക്കബ്,എ.ചന്ദ്രദാസ്,അമ്പിളി മുരളി,ചന്ദ്രിക രവീന്ദ്രൻ , കെ.കെ.പ്രഭു,പി.എം.വിദ്യാധരൻ,വാസുദേവൻ നായർ,മണിനടരാജൻ എന്നിവർ പങ്കെടുത്തു.