
മുഹമ്മ: മുഹമ്മ മേഖല സംയുക്ത മഹാസമാധി ദിനാചരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഹമ്മ ആര്യക്കര ഗുരുദേവ നഗറിൽ സമാധി ദിനാചരണം സംഘടിപ്പിച്ചു. 498,499,504,517,543,5264,5327,5504 എന്നീ ശാഖകളുടെ നേതൃത്വത്തിൽ
മുഹമ്മ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മൗനജാഥയ്ക്ക് സംയുക്ത സമാധി ദിനാചരണ കമ്മിറ്റി ചെയർമാൻ വി.സി.വിശ്വമോഹൻ, കൺവീനർ സി.എം രാജീവ് , ഇ.ടി രമണൻ, സേതു തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് നടന്ന സമ്മേളനം യോഗം കൗൺസിലർ പി.ടി. മന്മഥൻ ഉദ്ഘാടനം ചെയ്തു. വി.സി.വിശ്വമോഹൻ അദ്ധ്യക്ഷനായി.വി. രാജീവ് സ്വാഗതം പറഞ്ഞു. കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ഇൻ ചാർജ്ജ് പി.എസ്.എൻ ബാബു ,കെ.കെ. പുരുഷോത്തമൻ ,കെ.സോമൻ ,ഇ.ടി. രമണൻ ,വള്ളിയമ്മ ,പി. പ്രേംനാഥ് ,ഡി. ബാബു ,എം. ആർ. രാജേന്ദ്രൻ ,കെ.കെ. അശോക് കുമാർ , ടി.എസ്. അനിൽകുമാർ എന്നിവർ സംസാരിച്ചു.