മുഹമ്മ: ഞായറാഴ്ച വൈകിട്ട് കായലിൽ വല നീട്ടിയ ശേഷം സ്രായിത്തോട്ടിൽ റിസോർട്ട് കടവിൽ കെട്ടിയിട്ടിരുന്ന വള്ളവും എൻജിനും കാണാതായി.മുഹമ്മ പത്താം വാർഡിൽ ചിറയിൽ മത്സ്യ തൊഴിലാളിയായ സി.കെ.സതീശന്റെ എഞ്ചിൻ ഘടിപ്പിച്ച ഫൈബർ വള്ളമാണ് കാണാതായത്. ഇന്നലെ രാവിലെ 6 ഓടെ വല എടുക്കാനായി വള്ളം തിരക്കി ചെന്നപ്പോഴാണ് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്ത്. ഞായറാഴ്ച രാത്രി 12ന് വള്ളം കടവിൽ ഉണ്ടായിരുന്നതായി ദൃക്സാക്ഷികളായ തൊഴിലാളികൾ പറഞ്ഞു. അതിനു ശേഷമായിരിക്കാം വള്ളം നഷ്ടപ്പെട്ടത്. വള്ളം നഷ്ടപ്പെട്ടതോടെ ഒരു കുടുംത്തിന്റെ ജീവിതമാണ് വഴിമുട്ടിയത്.
മുഹമ്മ പൊലീസിൽ പരാതി നൽകി.