
അമ്പലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിന്റെ ഭാഗമായി ബി.ജെ.പി അമ്പലപ്പുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗം വി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.ബാബുരാജ് അദ്ധ്യക്ഷനായി . ജനറൽ സെക്രട്ടറിമാരായ അനിൽ പാഞ്ചജന്യം, സന്ധ്യ സുരേഷ്,മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ബീന കൃഷ്ണകുമാർ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് ലെതിൻ കളപ്പുരയ്ക്കൽ, ബി.ജെ.പി ഏരിയ ഭാരവാഹികളായ സജി കൃഷ്ണൻ, എം.അജിമോൻ ,ഐ.ടി സെൽ മണ്ഡലം കൺവീനർ ജഗൻ മംഗലശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.