ambala

ആലപ്പുഴ : പുന്നപ്ര സൽ‍മ ജുമാ മസ്ജിദ് ആൻഡ് മദ്രസ്സത്തുൽ ഹൈദ്രോസിയായുടെ ആഭിമുഖ്യത്തിൽ നടന്ന മീലാദ്‌ 1499 പ്രവാചക പ്രകീർത്തനസദസ് എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി .സൈറസ് സമ്മാനദാനം നിർവ്വഹിച്ചു. മസ്ജിദ് പ്രസിഡന്റ് കമാൽ എം.മാക്കിയിൽ അദ്ധ്യക്ഷനായി.

ചീഫ് ഇമാം സി.എ.നാസറുദ്ദിൻ മുസ്‌ലിയാർ ഉത്ബോധന പ്രസംഗം നടത്തി. എം.എച്ച്. യൂസഫ്, നാസർ പട്ടരുമഠം, പി.എ.കുഞ്ഞുമോൻ, സാദിഖ് എം.മാക്കിയിൽ, സത്താർ അടിച്ചിയിൽ, ഇസ്മായിൽ, മുജീബ് പട്ടരുമഠം, സക്കീർ വേള്ളേഴം, അബ്ദുൽ അസീസ് മാക്കിയിൽ, ബഷീർ മുസ്ല്യാർ, രാജമോൻ എന്നിവർ സംസാരിച്ചു.