coir

ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ കയർ ഭൂവസ്ത്രത്തിന്റെ 1.54 കോടി രൂപയുടെ വാങ്ങൽ കരാർ കേരള സ്​റ്റേ​റ്റ് കയർ കോർപ്പറേഷന് ലഭിച്ചു. ഒഡീഷയിലെ ഗോൾഡ് കാ​റ്റഗറി പൊതുമേഖലാ സ്ഥാപനമായ ക്രോമൈ​റ്റ് മൈനിൽ കയർ ഭൂവസ്ത്രം വിരിയ്ക്കുന്നതിനുള്ള കരാറാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ഒഡീഷയിലെ മൈനുകളിൽ കയർ ഭൂവസ്ത്രം വിരിയ്ക്കുന്നതിനുള്ള പൈല​റ്റ് പ്രോജക്ട് വിജയകരമായി നടപ്പിലാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായി ഒഡീഷയിലെ വിവിധ മൈനിംഗ് സ്ഥാപനങ്ങളുമായി നടത്തിയ ചർച്ചയാണ് വിജയമായതെന്ന് കയർ കോർപ്പറേഷൻ ചെയർമാൻ ജി.വേണുഗോപാൽ, മാനേജിംഗ് ഡയറക്ടർ ഡോ. പ്രതീഷ് ജി.പണിക്കർ എന്നിവർ അറിയിച്ചു.