ss

ചേപ്പാട് : ചേപ്പാട് അഖിലഭാരതീയ പൂർവസൈനിക സേവാ പരിഷത്തും സൈന്യ മാതൃ ശക്തിയും സംയുക്തമായി 2 ാമത് വാർഷികവും കുടുംബ സംഗമവും പള്ളിപ്പാട്, നീണ്ടൂർ എൻ.എസ്.എസ് കരയോഗ മന്ദിരം ഹാളിൽ ആഘോഷിച്ചു. യൂണിറ്റ് പ്രസിഡന്റ് വേണു ജി.നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗം റിട്ട.എയർ വൈസ് മാർഷൽ പി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ഹരിപ്പാട് നിയോജക മണ്ഡലം പ്രസിഡന്റ് ദിലീപ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് വൈസ് പ്രസിഡന്റ് രാജേന്ദ്രൻ നായർ സ്വാഗതം പറഞ്ഞു. അഖില ഭാരതീയ പൂർവ്വ സൈനിക സേവാ പരിഷത്ത് ജില്ലാ പ്രസിഡന്റ് രാജഗോപാലൻ നായർ, വൈസ് പ്രസിഡന്റ് ശിവപ്രസാദ്, ജനറൽ സെക്രട്ടറി ബിജു ഇടകല്ലിൽ, സംസ്ഥാന സമിതി അംഗം അനിൽ ശങ്കർ കൊക്കാട്ട്, ജില്ല രക്ഷാധികാരി മോഹൻ കുമാർ, യൂണിറ്റ് രക്ഷാധികാരി വിജയൻ സി പിള്ള, സൈന്യ മാതൃ ശക്തി ജില്ല പ്രസിഡന്റ് പ്രീത പ്രതാപൻ, ജനറൽ സെക്രട്ടറി സന്ധ്യ ഹരികുമാർ, ജില്ല രക്ഷാധികാരി ലഫ്.കേണൽ ലളിതാമ്മ (റിട്ട.), സംസ്ഥാന സമിതി അംഗം രഞ്ചു വി.നായർ, യൂണിറ്റ് പ്രസിഡന്റ് ബിന്ദു രാജേന്ദ്രൻ, ജനറൽ സെക്രട്ടറി ശാന്തി കൃഷ്ണൻ എന്നിവർ പങ്കെടുത്തു.