
മാന്നാർ : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മാന്നാർ യൂണിറ്റിന്റെ കുടുംബസംഗമവും ഓണാഘോഷവും ചെന്നിത്തല വൈ.എം.സി.എ ഹാളിൽ നടന്നു. കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് നിയാസ് മാന്നാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സാമു ഭാസ്കർ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് മോഹനൻ പിള്ള, ജില്ലാ കമ്മിറ്റിയംഗം സാനു ഭാസ്കർ, എക്സികുട്ടീവ് അംഗം ചിത്രാമുരളി, ജില്ലാ പി.ആർ.ഒ സജി എണ്ണയ്ക്കാട്, മേഖല പ്രസിഡന്റ് റെജിമാത്യു, മേഖല സെക്രട്ടറി രാജേഷ് രാജവിഷൻ , മേഖല ട്രഷറർ പി.ജെ.സാമുവൽ, മേഖല ഇൻചാർജ് പ്രസാദ് ചിത്രാലയ, മേഖല പി.ആർ.ഒ ജിതേഷ് ചെന്നിത്തല, യൂണിറ്റ് പി.ആർ.ഒ സതീഷ്‌കുമാർ, ജോർജ് ഫിലിപ്പ്, ശശിധരൻപിള്ള, മഹേഷ്.എം, അനീഷ് കുമാർ എന്നിവർ സംസാരിച്ചു. കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്‌ണനെ ആദരിച്ചു.