
ചേർത്തല : എസ്.എൻ.ഡി.പി യോഗം 519 -ാം നമ്പർ തൈക്കൽ ഗുരുകുലം വനിത സ്വാശ്രയ സംഘം 4ാമത് വാർഷിക പൊതുയോഗം നടന്നു. വനിതാസംഘം ചേർത്തല യൂണിയൻ എക്സിക്യുട്ടീവ് മെമ്പർ അമ്പിളി അപ്പുജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്. ഗിരിജ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷീബ മുരളി റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. എം.പി.നമ്പ്യാർ, കെ.ജി.ശശിധരൻ എന്നിവർ സംസാരിച്ചു. ബിന്ദു മോഹൻ നന്ദി പറഞ്ഞു.