
ചെന്നിത്തല: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചെറുകോൽ ശുഭാനന്ദാശ്രമ ഓഡിറ്റോറിയത്തിൽ ആരംഭിച്ച വാർഷിക പഠനശിബിരം ഡോ.ബാലകൃഷ്ണ വാര്യർ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ എം.ജി തുളസീദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.നാരായണൻ കുട്ടി, റ്റി.യു.മോഹൻ, വി.കെ ചന്ദ്രൻ, സുരേഷ് വെട്ടിയാർ, മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി, കെ.എസ് നാരായണൻ, കുസുമം എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ ഡോ.കെ.എസ് രാധാകൃഷ്ണൻ, വി.എസ് രാമസ്വാമി, വി.കെ.ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. പഠന ശിബിരം 29 ന് സമാപിക്കുമെന്ന് സ്വാഗത സംഘം കൺവീനർ എം.എ പ്രസന്നൻ അറിയിച്ചു.