ambala

ആലപ്പുഴ: ആലപ്പുഴ മഹിളാ സഹകരണ ചാരിറ്റബിൾ സൊസൈറ്റിയുടെ 13-മത് വാർഷികവും അനുമോദനവും കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു. എം.കെ.മോഹനന്റെ കവിതാസമാഹാരവും അദ്ദേഹം പ്രകാശനം ചെയ്തു. എച്ച്.സലാം എം.എൽ.എ പുസ്തകം ഏറ്റുവാങ്ങി. സൊസൈറ്റി പ്രസിഡന്റ് സുവർണ്ണകുമാരി അദ്ധ്യക്ഷയായി. മികച്ച കലാകാരന്മാരേയും കവികളേയും ആദരിച്ചു.

പി.പി.ചിത്തരഞ്ജൻ എം.എൽ.എ, നഗരസഭാ അദ്ധ്യക്ഷ കെ.കെ.ജയമ്മ, ഉപാദ്ധ്യക്ഷൻ പി.എസ്.എം ഹുസൈൻ, നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ.റീഗോ രാജു, സൊസൈറ്റി രക്ഷാധികാരി പി.എ.കുഞ്ഞുമോൻ, ഷൈല ജേക്കബ് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ക്ലാരമ്മ പീറ്റർ സ്വാഗതം പറഞ്ഞു. തുടർന്ന് സനാ സുരേഷിന്റെ നൃത്തനൃത്ത്യങ്ങളും അരങ്ങേറി.