local

ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം കഴിഞ്ഞ എട്ടു മാസമായി ഞായറാഴ്ചകളിൽ തുറക്കാത്തതിൽ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് ബി. ജെ. പി. പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. അടുത്ത ഏഴു ദിവസത്തിനുള്ളിൽ ഈ വിഷയത്തിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ പൊതുജനങ്ങളെ അണിനിരത്തി അതിശക്തമായ സമരപോരാട്ടങ്ങൾക്ക് നേതൃത്വം നൽകുമെന്ന്പാർലമെന്ററി പാർട്ടി യോഗം അറിയിച്ചു . പാർലമെന്ററി പാർട്ടി ലീഡർ ശ്രീകല അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി.ശ്രീകുമാർ, മഞ്ജു അനിൽ, ആർ.അരുൺകുമാർ, ലതശേഖർ അമൃത എന്നിവർ സംസാരിച്ചു