
ആലപ്പുഴ: സർക്കാർ ഓഫീസുകളിൽ വനിതാ ജീവനക്കാർക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് എൻ.ജി.ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് ജെ. മഹാദേവൻ ആവശ്യപ്പെട്ടു.
ജലഗതാഗത വകുപ്പിൽ 24 മണിക്കൂറും ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാരാണ് അധികവും. സ്ത്രീ ജീവനക്കാരുൾപ്പെടെയുള്ളവർ ജോലി ചെയ്യേണ്ടി വരുന്ന വകുപ്പിൽ മതിയായ സുരക്ഷയും പ്രാഥമിക സൗകര്യങ്ങൾ നിർവ്വഹിക്കുന്നതിനുള്ള സൗകര്യവും കുറവാണെന്നും യോഗം ചൂണ്ടിക്കാട്ടി. യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.എൻ അജിത്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ശ്രീജിത്ത് കരുമാടി, ജില്ലാ ജോയിന്റ് സെക്രട്ടറി സുനിൽകുമാർ, ബ്രാഞ്ച് സെക്രട്ടറി ദീപുകുമാർ എന്നിവർ സംസാരിച്ചു.