മാന്നാർ: പല്ലവി മ്യൂസിക് ക്ലബ്ബിന്റെ ഓണാഘോഷം 2024 ക്ലബ്ബിന്റെ ഗായകൻ അമ്പിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. പല്ലവി മ്യൂസിക് ക്ലബ്ബിന്റെ അഡ്മിനും ഗായകനുമായ സന്തോഷ് മാന്നാർ അദ്ധ്യക്ഷത വഹിച്ചു. സിന്ധുപ്രശോഭ്, ബിജു പണ്ടാരത്ത്, പ്രദീപ്ശങ്കർ, ഓമനക്കുട്ടൻ, ജയകുമാർ ബുധനൂർ, വേണുഗോപാൽ, സാലമ്മ എം.ടി എന്നിവർ സംസാരിച്ചു. ഗാനാലാപനവും പായസ വിതരണവും നടന്നു.