ചേർത്തല: കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചേർത്തല സബ് സെന്ററിന്റെ പരിധിയിൽ വരുന്ന കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ കയർ തൊഴിലാളികൾക്കായി വിവിധ കേന്ദ്രങ്ങളിൽ ക്യാമ്പ് നടത്തും. 26ന് മായിത്തറ വടക്ക് മധുസൂദനൻ തച്ചാറിവെളിയുടെ വസതിയിലും പൊന്നിട്ടുശേരി കാർഷിക വായനശാലയിലും
27ന് ചാത്തനാട് കയർപിരി യൂണിറ്റിലും ചെറുവാരണം കയർ മാറ്റ്സ് ആൻഡ് മാറ്റിംഗ്സിലും ശ്രീനാരായണ മെമ്മോറിയൽ റിലീഫ് സൊസൈറ്റിയിലും
28ന് അയ്യപ്പഞ്ചേരി ഗവ.എൽ.പി സ്കൂളിലും,കഞ്ഞിക്കുഴി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും ക്യാമ്പുകൾ നടക്കും. രാവിലെ 10 മുതൽ വൈകിട്ട് 3 വരെയാണ് ക്യാമ്പ്. തൊഴിലാളികളിൽ നിന്ന് വിഹിതവും കുടിശികയും സ്വീകരിക്കും. പുതുതായി ക്ഷേമനിധി അംഗത്വം എടുക്കാനും അവസരമുണ്ടാകും.