
മുഹമ്മ: ജില്ലാ വോളിബാൾ ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ ജൂനിയർ വോളിബാൾ ടൂർണമെന്റിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ മുഹമ്മ എ.ബി വിലാസം സ്കൂളിലെ സ്പോർട്സ് അക്കാദമി (എസ്.എ.എം) ടീം ജേതാക്കളായി. ചേർത്തല ഗവ. ഗേൾസ് സ്കൂൾ ടീം രണ്ടാം സ്ഥാനം നേടി. .ബി വിലാസം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനികളായ അനഘ സാബു, അഭിരാമി അജിമോൻ, മേഘ വാഞ്ചു, അക്ഷയ, ആമിനി, പി. എ. അഭിരാമി, ശ്രീലക്ഷ്മി, എയ്‌ഞ്ചൽ, അനി പ്രിയ, വൈഷ്ണവി, ആൽഫ എന്നിവരാണ് ടീം അംഗങ്ങൾ. സ്പോർട്സ് അക്കാദമിയിലെ ടി. ശരത് ആണ് പരിശീലകൻ.