
മുഹമ്മ: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയനിലെ മുഹമ്മ കൃഷ്ണ വിലാസം 543 -ാം നമ്പർ ശാഖയിൽ ശ്രീ നാരായണ മാസാചരണ സമാപനവും സമാധി ദിനാചരണവും നടന്നു. ഉപവാസം,ജപം, ധ്യാനം, ഗുരുദേവ കൃതികളുടെ ആലാപനം എന്നീ ചടങ്ങുകൾക്ക് ശേഷം നടന്ന സമ്മേളനത്തിൽ ചേർത്തല എസ്.എൻ ട്രസ്റ്റ് എച്ച്.എസ്. എസ് പ്രിൻസിപ്പാൾ ടി.പ്രസന്നകുമാർ മഹാസമാധി സന്ദേശ പ്രഭാഷണം നടത്തി. സ്രാമ്പിക്കൽ ക്ഷേത്രം മാനേജർ ഡി.സതീശൻ അദ്ധ്യക്ഷനായി. ചാരമംഗലം ഗവ.സംസ്കൃത ഹൈസ്ക്കൂൾ ഹെഡ് മിസ്ട്രസ് ഷീലാ രവിലാൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്തു.പ്രതാപൻ കണ്ടന്തറ, സിന്ധു കുഞ്ഞുമോൻ, അംബിക മോഹനൻ,രേണുക എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി വി.സി.വിശ്വമോഹൻ സ്വാഗതവും കെ.ആർ.റെജി കൈതക്കാട് നന്ദിയും പറഞ്ഞു.