photo

ചേർത്തല: ശ്രീനാരായണ ഗുരുദേവന്റെ 97ാമത് മഹാസമാധി ദിനാചരണം മുട്ടത്തിപ്പറമ്പ് ശ്രീനാരായണഗുരു സമിതിയിൽ വിവിധ ചടങ്ങുകളോടെ ആചരിച്ചു. മഹാഅന്നദാനം,സംഗീതഭജന,സമാധിപൂജ,മൗന ജാഥ എന്നിവ നടത്തി. രക്ഷാധികാരികളായ ഡോ.എസ്.ദിലീപ് കുമാർ,ശിവകൃപ,നവറോജി പറക്കോട്ട്, കെ.സോമൻ,ഇടക്കരി, പ്രസിഡന്റ് സുരേഷ്,സെക്രട്ടറി രജിത്ത് എന്നിവർ നേതൃത്വം നൽകി.