കുട്ടനാട് : ഊരുക്കരി പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷത്തിന് പ്രസിഡന്റ് പി.വി.ബാലകൃഷ്ണൻ പതാക ഉയർത്തി. ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. വി.പ്രിയ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി എം.ഡി.രാമഭദ്രൻ അദ്ധ്യക്ഷനായി.എൻ. എസ്.എസ് ഹിന്ദുകോളേജ് അദ്ധ്യാപകൻ ജി.രാജീവ് മുഖ്യപ്രഭാഷണം നടത്തി.
എസ്.എസ്.എൽ.സിക്ക് ഉയർന്ന മാർക്ക് നേടിയ സി.നന്ദിതയെ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗംകെ.ജി.മോഹനൻപിള്ളയും പ്ലസ് ടുവിന് ഉയർന്ന മാർക്ക് നേടിയ വൈഷ്ണവ്,ആയുർവേദത്തിൽ ബിരുദം നേടിയ ഡോ.അപർണ്ണശാന്തിലാൽ, ഫാർമസിസ്റ്റ് ഹരിതശാന്തിലാൽ,വിദേശത്ത് ഉന്നതപഠനം പൂർത്തിയാക്കിയ സ്നേഹ സണ്ണി, നിയമബിരുദധാരിയായ ടോണി ആന്റണി, സ്റ്റാർ സിംഗർ ഗോകുൽഗോപകുമാർ എന്നിവരെ രാമങ്കരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീനാ രജപ്പൻ എന്നിവരും ആദരിച്ചു.
വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രമോദ് ചന്ദ്രൻ, പഞ്ചായത്തംഗം കെ.പി. അജയഘോഷ്, ബേബി ചെറിയാൻ, ആർ.രാജേന്ദ്രകുമാർ, ഊരുക്കരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.കെ.ബിജു, ടി.കെ.അരവിന്ദാക്ഷൻ, ടി.കെ മധു, രാമങ്കരി പൊലീസ് ഇൻസ്പെക്ടർ വി.ജയകുമാർ, ലൈബ്രറി സെക്രട്ടറി എൻ.എസ്. സതീഷ് കുമാർ നാഗവള്ളി തുടങ്ങിയവർ സംസാരിച്ചു.