kj

ആലപ്പുഴ: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ രണ്ടാം ഘട്ട നഗരസഭാതല നിർവ്വഹണ സമിതി രൂപീകരിച്ചു. ഒക്ടോബർ രണ്ടിന് തുടങ്ങി 2025 മാർച്ച് 30ന് അവസാനിക്കുന്നതാണ് ക്യാമ്പയിൻ. നാളെ നഗരത്തിലെ പൊതു ഇടങ്ങളും കനാലുകളും വൃത്തിയാക്കുന്ന മെഗാ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. ജലാശയങ്ങൾ സ്‌പോർട്ട്‌സ് അതോറിറ്റി ഒഫ് ഇന്ത്യ, കയാകിംഗ് ക്ലബ്ബുകൾ എന്നിവരുടെ സഹായത്തോടെ ശുചീകരിക്കും. പൊതുസ്ഥലങ്ങൾ കാൻ ആലപ്പി, കോളേജ്തല സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ശുചീകരിക്കും.
സ്വച്ഛതാ ഹീ സേവ ക്യാമ്പയിന്റെ ഭാഗമായി നെഹ്രുട്രോഫി ജലമേളയോടനുബന്ധിച്ച് 27ന് ശുചിത്വ സന്ദേശ വിളംബര ഘോഷയാത്ര സംഘടിപ്പിക്കും.