മാവേലിക്കര: സ്‌കാർ വൺ പ്ലസ് മീഡിയ വാർഷിക സമ്മേളനവും പ്രഥമ സ്‌കാർവൺ ഐക്കൺ അവാർഡ് വിതരണവും മാവേലിക്കര നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അനുബോബി അധ്യക്ഷനായി. ഡോ.ജയദേവന് സ്‌കാർവൺ ഐക്കൺ പുരസ്‌കാരം സമ്മാനിച്ചു. വൈസ് പ്രസിഡന്റ് എൻ.മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. എ.മഹേന്ദ്രൻ, ഡോ.മധു ഇറവങ്കര, അനിവർഗീസ്, ലതാ മുരുകൻ, സജീവ് ആചാര്യ, വിചിത്ര മഹേഷ്, ക്രിസ്റ്റി ബനറ്റ്, സൗമ്യ മാവേലിക്കര, ജയകൃഷ്ണൻ, കിണ്ണാർ കരിപ്പുഴ, തോണ്ടുതറയിൽ നാരായണപിള്ള, മുട്ടായി കോഴിക്കോട്, കെ.കെ.അനൂപ്, കൃഷ്ണൻകുട്ടി, കമലാക്ഷിയമ്മാൾ എന്നിവർ സംസാരിച്ചു.