
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 617ാം നമ്പർ കാട്ടൂർ ശാഖയുടെ ആഭിമുഖ്യത്തിൽ വിവിധ ചടങ്ങുകളോടെ ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി ആചരിച്ചു. ഗുരുപൂജ, പുഷ്പാർച്ചന, സമൂഹപ്രാർത്ഥന എന്നിവ നടന്നു. ശ്രീജ പ്രസാദ്, സുധർമ്മ മനോഹരൻ, മഹേശ്വരി സാബു, മിനി അജി, മായാ സന്തോഷ്, സിന്ധു സന്തോഷ് എന്നിവർ നേതൃത്വം നൽകി. പി.വി.ലതിയമ്മ ഗുരുപ്രഭാഷണം നടത്തി. വനിതാസംഘം ഭാരവാഹികളുടെ നേതൃത്വത്തിൽ ദീപക്കാഴ്ച്ചയും, തുടർന്ന് തിരുവിളക്ക് ശക്തീശ്വരീ കനകധാര അവതരിപ്പിച്ച സംഗീത ഭജനയും നടന്നു. ശാഖയിലെ വിവിധ പരിപാടികൾക്ക് ശാഖാ പ്രസിഡന്റ് ഇൻ ചാർജ്ജ് കെ.പി.സാബു, സെക്രട്ടറി സി.പി.ചിദംബരൻ, മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.