മാവേലിക്കര : ചെട്ടികുളങ്ങര കൈത്താങ്ങ് സേവാഗ്രാമത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന നാടകോത്സവത്തിന്റെ ഉദ്ഘാടനം കലാരത്ന ആർട്ടിസ്റ്റ് സുജാതൻ നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാൻ രാജേഷ് ഉണ്ണിച്ചേത്ത് അദ്ധ്യക്ഷനായി. തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര മുഖ്യപ്രഭാഷണം നടത്തി. നരേന്ദ്രപ്രസാദ് പഠനകേന്ദ്രം ചെയർമാൻ കെ.പി.എ.സി വൈശാഖൻ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരെ ആദരിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീജിത്ത്, യുവജനക്ഷേമ ബോർഡ് മെമ്പർ എസ്.ദീപു, രാജൻ ചെങ്കിളിൽ, പാലമുറ്റത്ത് വിജയകുമാർ, ചെട്ടികുളങ്ങര വേണുകുമാർ, മനോജ് മാവേലിക്കര, മഞ്ജു അനിൽ, പി.കെ രജികുമാർ, ഗോപൻ ഗോകുലം എന്നിവർ സംസാരിച്ചു. ഇന്ന് വൈകിട്ട് 5.30 ന് ലഹരിയും യുവതലമുറയും എന്ന വിഷയത്തെ അധികരിച്ച് ഡോ.വർഗ്ഗീസ് പോത്തൻ സെമിനാർ നയിക്കും.