മാവേലിക്കര: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4ന് മാവേലിക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം പ്രതിഷേധ കൂട്ടായ്മ നടത്തും. കെ.പി.സി.സി സെക്രട്ടറി അഡ്വ.എബി കുരിയാക്കോസ് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി രാജി വെയ്ക്കുക, പൊലീസ് ക്രിമനൽ കൂട്ടുകെട്ട് അവസാനിപ്പിക്കുക, പൂരം കലക്കിയവർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ കൂട്ടായ്മ നടത്തുന്നത്.