മാവേലിക്കര : റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് ഭാഗം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കുട്ടികളുടെ ക്ലബ്ബായ നവീന സാംസ്ക്കാരിക സമിതി ഓണാഘോഷം നടത്തി. രാവിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും ഓണക്കളികളും നടന്നു. വൈകിട്ട് കൈകൊട്ടിക്കളി,തിരുവാതിരകളി, രാത്രി നാടൻപാട്ട് എന്നിവ നടത്തി.