
കുട്ടനാട് : കുട്ടനാട്ടിൽ പുഞ്ചകൃഷിക്ക് ആവശ്യമായ വിത്ത് സമയബന്ധിതമായി വിതരണം ചെയ്യുന്നതിന് വേണ്ട നടപടി സ്വീകരിക്കാൻ കൃഷിവകുപ്പും സർക്കാരും തയ്യാറാകണമെന്ന് കർഷക കോൺഗ്രസ് മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ പ്രാവശ്യം കർഷകർ വിത്തിനായി പണം വളരെ നേരത്തെ സഹകരണസംഘങ്ങൾ മുഖേനയും മറ്റും അടച്ചിരുന്നെങ്കിലും വളരെ വൈകിയാണ് വിത്ത് ലഭിച്ചത്. സംസ്ഥാന ജനറൽ സെക്രട്ടറി അലക്സ് മാത്യു കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജി സൂരജ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സിബി ജോസഫ്, മാത്തുക്കുട്ടി കഞ്ഞിക്കര, ജോർജ്കുട്ടി പുറവടിക്കളം, ആന്റണി സ്രാമ്പിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.