മാവേലിക്കര: തെക്കേക്കര ഗ്രാമപഞ്ചായത്ത് മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ഒക്ടോബർ 2ന് പ്രവർത്തനം ആരംഭിച്ച് 2025 മാർച്ച്‌ 30ന് അവസാനിക്കുന്ന തരത്തിൽ ആവിഷ്കരിക്കാൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഡോ.കെ.മോഹൻ കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തീരുമാനിച്ചു. പദ്ധതിയുടെ ഭാഗമായി മുഴുവൻ വാർഡുകളിലും പൊതു ഇടങ്ങളിൽ മെഗാ ശൂചീകരണ പ്രവർത്തനങ്ങളും ബോധവത്കരണ പ്രവർത്തനങ്ങളും ശുചീകരണ തൊഴിലാളികളെ ആദരിക്കലും അവർക്ക് ഇൻഷുറൻസ് പരിരക്ഷ അടക്കമുള്ള ക്ഷേമ പ്രവർത്തനങ്ങളും സംഘടിപ്പിക്കും. യോഗത്തിൽ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മിനി ദേവരാജൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.അജിത്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ ശീവരാമൻ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.രാധാകൃഷ്ണൻ, എം.കെ സുധീർ, സലീന വിനോദ്, ജി.വിജയകുമാർ, ആർ.ജയരാജൻ, ബിന്ദു ചന്ദ്രഭാനു, ജോൺ വർഗീസ്, ശ്രീലേഖ.ജി, ഗീത മുരളി, ഗീത തോട്ടത്തിൽ, പ്രിയ വിനോദ്, റെജി.കെ, എൻ.ആർ.ഗോപകുമാർ, രമണി ഉണ്ണികൃഷ്ണൻ, ശ്രീകല വിനോദ്, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ആർ.അജയൻ, സി.ഡി.എസ് ചെയർപേഴ്സൺ തുളസി ഭായ്, ആസൂത്രണസമിതി ഉപദ്ധ്യക്ഷൻ പ്രൊഫ.ടി.എം സുകുമാര ബാബു, ആസൂത്രണസമിതി അംഗം ഷേർലി പി.ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു.