
ചേർത്തല: ദേശീയപാതയിൽ സൈക്കിൾ യാത്രക്കാരൻ മിനി ലോറിയിടിച്ച് മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് 7ാം വാർഡ് കൂറ്റുവേലി രേവതിയിൽ ഭുവനചന്ദ്രൻനായർ (72) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ന്യൂരാജസ്ഥാൻ മാർബിൾസിന് സമീപമായിരുന്നു അപകടം.കണിച്ചുകുളങ്ങരയിൽ നിന്ന് ഭക്ഷണം വാങ്ങി വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന ഭുവനചന്ദ്രൻനായരെ മിനിലോറി ഇടിക്കുകയായിരുന്നു. ഉടൻ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 3 മണിയോടെ മരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഓട്ടോ കാസ്റ്റിലെ മുൻ ജീവനക്കാരനാണ്. ഭാര്യ:ശോഭ. മക്കൾ:വിപിൻ (ഡൽഹി),വിനീത (ബംഗളൂരു).മരുമകൾ:ആര്യ (നഴ്സ്,കടപ്പുറം ആശുപത്രി, ആലപ്പുഴ), ജയപ്രകാശ് (ബംഗളൂരു).മാരാരിക്കുളം പൊലീസ് കേസെടുത്തു.