
മാവേലിക്കര : പുതിയകാവ് - കല്ലുമല റോഡിലെ അപകടവളവുകൾ വാഹനയാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു. അഞ്ചുമാസത്തിനിടെ 5 ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. പുതിയകാവ് മുതൽ കല്ലുമല റെയിൽവേ മേൽപ്പാലം വരെയാണ് വളവുകൾ കൂടുതൽ. ഈ ഭാഗത്താണ് കൂടുതൽ അപകടങ്ങൾ നടക്കുന്നതും.
ഈ 200 മീറ്റർ ഭാഗത്ത് 5വളവുകളാണുള്ളത്. പാലം ഇറങ്ങിവരുന്ന ഭാഗത്താണ് കൂടുതൽ അപകടങ്ങൾ നടക്കുന്നത്. ഇടറോഡുകളിൽ നിന്ന് പ്രധാനറോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും ഇവിടെ പതിവാണ്. പുതിയകാവ് - കല്ലുമല റോഡ് വീതികൂട്ടി പുനർനിർമ്മിച്ചപ്പോൾ ഇടറോഡുകളിൽ നിന്ന് പ്രധാനറോഡിലേക്ക് പ്രവേശിക്കുന്ന ഭാഗം ഇല്ലാതായി. ഇതോടെ ഇടറോഡുകളും പ്രധാന റോഡുകളും ഒന്നായി കിടക്കുകയാണ്. ഇടറോഡുകളിൽ നിന്ന് വാഹനങ്ങൾ നേരെ പ്രധാനറോഡിലേക്ക് കയറുമ്പോൾ അപകടസാദ്ധ്യത കൂടുതലാണ്. മാവേലിക്കരയിൽ നിന്ന് കല്ലുമലയിലേക്ക് എത്താനുള്ള റെയിൽവേ റോഡിലെ ഗതാഗതക്കുരുക്കും റെയിൽവേ ഗേറ്റ് അടവും കാരണം ഇവിടേക്ക് വരാൻ, ആളുകൾ പ്രധാനമായി ആശ്രയിക്കുന്നത് പുതിയകാവ് - കല്ലുമല റോഡിനെയാണ്.
5
അഞ്ചുമാസത്തിനുള്ളിൽ പൊലിഞ്ഞത് 5 ജീവനുകൾ
വേഗത നിയന്ത്രിക്കണം
വേഗത നിയന്ത്രിക്കുന്ന റബർ സ്ട്രിപ്പുകൾ റോഡിലെ വളവുകൾക്ക് മുമ്പായി സ്ഥാപിക്കുക.
ഇടറോഡിൽ നിന്ന് പ്രധാനറോഡിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളിൽ കണ്ണാടികൾ സ്ഥാപിക്കണം
സ്കൂൾസമയങ്ങളിൽ സുരക്ഷാ ജീവനക്കാരെ ഏർപ്പെടുത്താൻ സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകണം
വാഹനങ്ങളുട അമിതവേഗത കണ്ടെത്താൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നാവശ്യമുയരുന്നു
തിരക്കേറിയ സമയങ്ങളിൽ റോഡിൽ പൊലീസ് പരിശോധന കർശനമാക്കണമെന്നും ആവശ്യം ശക്തമാണ്
നല്ല റോഡ് ആയതിനാൽ വാഹനങ്ങൾ വേഗതയിൽ പോകുന്നതും അപകടം വിളിച്ചുവരുത്തുന്നുണ്ട്
- പ്രദേശവാസികൾ