
ആലപ്പുഴ : ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയവുമായി മുന്നോട്ടുപോകാനുള്ള നീക്കം സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്നു എൻ.സി.പി ജില്ലാ പ്രസിഡന്റ് സാദത്ത് ഹമീദ് ആരോപിച്ചു. ആലപ്പുഴ നരസിംഹപുരം ഹാളിൽ നടന്ന ജില്ലാനേതൃയോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് ആസിഫ് അലി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പരമേശ്വരൻ, പി.കെ.ഷമീർ, വാഹിദ് ആറാട്ടുപുഴ, സുമ ബാലകൃഷ്ണൻ, ബിന്ദു ബേബി, അഭിലാഷ് മട്ടാഞ്ചേരിയിൽ, അഷ്റഫ് പ്ലാമ്മൂട്ടിൽ, ജോബി ജോൺ, ടോണി സേവിയർ എന്നിവർ സംസാരിച്ചു.