
ആലപ്പുഴ : തീരദേശപരിപാലന നിയമത്തിൽ കേരളത്തിന്റെ ആവശ്യം പൂർണമായും അംഗീകരിക്കണമെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ചെറുകാട് ആവശ്യപ്പെട്ടു. 2019ലെ കേന്ദ്ര തീരദേശ നിയന്ത്രണ മേഖലാ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ കേരളം തയ്യാറാക്കിയ തീരദേശപരിപാലന പ്ലാനിലെ നിർദ്ദേശങ്ങൾ ഭാഗികമായി മാത്രമാണ് അംഗീകരിച്ചത്. വികസനരഹിത മേഖല സി.ആർ ഇസെഡ് 3 വിഭാഗത്തിൽ ഉൾനാടൻ ജലാശയങ്ങളുടെ വേലിയേറ്റ രേഖയിൽ നിന്നുള്ള ദൂരപരിധി 100 മീറ്ററിൽ നിന്ന് 50 മീറ്റർ വരെയായി കുറയും എന്നു പറയുമ്പോൾ മറ്റ് ചെറിയ ജലാശയങ്ങളുടെ കാര്യത്തിൽ 50 മീറ്റർ വരെയോ ജലാശയത്തിന്റെ വീതിക്കനുസരിച്ചോ ആണെന്നാണുള്ളത്. ഇതിൽ വ്യക്തത വരുത്തണമെന്നും ബിജു ചെറുകാട് ആവിശ്യപ്പെട്ടു.