
അമ്പലപ്പുഴ: നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് അംഗങ്ങൾ ശാന്തി ഭവൻ സന്ദർശിച്ചു.പുറക്കാട് എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം 54-ാം നമ്പർ യൂണിറ്റ് അംഗങ്ങളാണ് പുന്നപ്ര ശാന്തി ഭവനിലെ അന്തേവാസികളെ സന്ദർശിക്കാനെത്തിയത്.പ്രിൻസിപ്പൽ ഇ.പി.സതീശൻ, അദ്ധ്യാപകരായ വാസന കെ.ഇന്ദ്രൻ, എം. സ്മിത, പ്രോഗ്രാം ഓഫീസർ എസ്.സിത്താര, എൻ.എസ്.എസ് വാളന്റിയർമാരായ ദേവാനന്ദ്, പാർവ്വതി എന്നിവരുടെ നേതൃത്വത്തിൽ 25 ഓളം എൻ.എസ്.എസ് വാളന്റിയേഴ്സ് ശാന്തി ഭവനിൽ എത്തി വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിന് കൈമാറി. ശാന്തി ഭവൻ സന്ദർശിച്ച എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങൾക്കും, അദ്ധ്യാപകർക്കും ബ്രദർ മാത്യു ആൽബിൻ നന്ദി പറഞ്ഞു.