ആലപ്പുഴ: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ ക്ഷേത്രങ്ങളിൽ വിജയദശമിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. 11പൂജവയ്പ്പ്, 12ന് മഹാനവമി, 13ന് രാവിലെ ഏഴിന് പൂജയെടുപ്പ്. ഏഴരയ്ക്ക് വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും. കിടങ്ങാംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രം, മുല്ലക്കൽ ക്ഷേത്രം, പാട്ടുകുളം ശ്രീരാജരാജേശ്വരി ക്ഷേത്രം, പല്ലന ശ്രീ പോർക്കലി ക്ഷേത്രം, വളവനാട് ലക്ഷ്മീനാരായണ ക്ഷേത്രം, കൈതത്തിൽ ക്ഷേത്രം, തോണ്ടൻകുളങ്ങര ശ്രീമുത്താരമ്മൻ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും കരുവാറ്റ ശ്രീനാരായണ ധർമ്മസേവാസംഘം ഗുരുമന്ദിരം, വിവിധ ഗുരുക്ഷേത്രങ്ങളിലും കൊമ്മാടി ശ്രീനാരായണ ഗുരുസ്മാരക സമിതിയിലും അമ്പലപ്പുഴ കുഞ്ചൻനമ്പ്യാർ സ്മാരകത്തിലും വിദ്യാരംഭ ചടങ്ങുകൾ നടക്കും.