
ആലപ്പുഴ : മാവേലിക്കര തഴക്കരയിൽ ദിശ റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷവും വാർഷികവും റെസിഡൻസ് അസോസിയേഷൻ അപ്പക്‌സ് ബോഡിയായ കോർവ്വയുടെ ജില്ലാ ജനറൽ സെക്രട്ടറി സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിനു ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ബീന വിശ്വകുമാർ, കെ.കെ.വിശ്വംഭരൻ, മായാ ദേവി, ഉണ്ണികൃഷ്ണൻ, സനില ജയൻ, ദേവദാസ്, രാധാകൃഷ്ണൻ, കലേഷ് കുമാർ, ചന്ദ്രദാസ് എന്നിവർ സംസാരിച്ചു. മികച്ച വിജയം കൈവരിച്ച കുട്ടികളെ ആദരിച്ചു.