കായംകുളം : പാലരുവി എക്സ്പ്രസ് ട്രെയിനിൽ യാത്രചെയ്യവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കെ.എസ്.ഇ.ബി ഓവർസിയർ മരിച്ചു. കൊല്ലം തേവലക്കര മാമ്പഴ പടിഞ്ഞാറ്റതിൽ രമേശാണ് (49) മരിച്ചത്.

ശാസ്താംകോട്ട സ്റ്റേഷനിൽ നിന്ന് ഇന്നലെ പുലർച്ചെ ട്രെയിനിൽ കയറിയ രമേശ് കായംകുളത്തെത്തിയപ്പോഴാണ് ബോധരഹിതനായത്. തുടർന്ന് സ്റ്റേഷൻ മാസ്റ്ററുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. തിരുവല്ല കെ.എസ്.ഇ.ബി ഓഫിസിലെ ഓവർസിയറായിരുന്നു. മൃതദേഹം ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ:സതി.മക്കൾ:സച്ചു,സഞ്ജയ്.