തുറവൂർ: പറയകാട് തഴുപ്പ് ശ്രീ ഗുരുദേവ് ലൈബ്രറി ആൻഡ് വായനശാലയുടെ വിശേഷൽ പൊതുയോഗം നടന്നു. പ്രസിഡന്റ്‌ വി.പ്രസന്നൻ അദ്ധ്യക്ഷനായി.എ.എൻ ഷണ്മുഖൻ,അശോകൻ പനച്ചിക്കൽ, കെ. ബാലചന്ദ്രൻ, ടി.മണിക്കുട്ടൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ ഗ്രന്ഥശാലാ സംഘത്തിൻ്റെ പുതുക്കിയ നിയമാവലി അംഗീകരിച്ചു. ഭരണസമിതിയിലേക്ക് പ്രവീൺ, ആന്റണി, മഹിളാമണി, ലീല ബാലചന്ദ്രൻ എന്നിവരെ തിരഞ്ഞെടുത്തു.യുവജനവേദി ഭാരവാഹികളായി ഉണ്ണികൃഷ്ണൻ (കൺവീനർ), ആർ.ഹരീഷ് (ചെയർമാൻ) എന്നിവരെയും വയോജനവേദി കൺവീനറായി വി.കെ. തിലകൻ, വനിതാ വേദി കോ- ഓർഡിനേറ്ററായി ലീല എന്നിവരെയും തിരഞ്ഞെടുത്തു.