
ചേർത്തല : സൗന്ദര്യവത്കരണത്തിന്റെ ഭാഗമായുള്ള ജോലികൾ ചേർത്തല നഗരത്തിലും സമീപ പ്രദേശങ്ങളിലും പുരോഗമിക്കുന്നു. വർഷങ്ങളായി വെള്ളക്കെട്ട് രൂപപ്പെടുന്ന ചേർത്തല - തണ്ണീർമുക്കം റോഡിൽ ഗവ.ഗേൾസ് ഹൈസ്കൂളിന് കിഴക്ക് കാന നിർമ്മാണം ആരംഭിച്ചു. . ചെറിയ മഴയിപ്പോലും രൂക്ഷമായ വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശമാണിത്. കടകളിലും സമീപത്തെ വീടുകളിലേയ്ക്കും വെള്ളം കയറുന്നതും മഴക്കാലത്ത് പതിവാണ്. റോഡിൽ ചെളിവെള്ളം കെട്ടികിടക്കുന്നത് കാൽനടയാത്രക്കാർക്ക് ഉൾപ്പെടെ ഭീഷണിയായിരുന്നു. പൊതു പ്രവർത്തകനായ വേളോർവട്ടം ശശികുമാർ വകുപ്പ് മന്ത്രിക്ക് ഉൾപ്പെടെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാന നിർമ്മാണം. 4 കോടി രൂപ മുടക്കിയാണ് നഗരത്തിൽ എക്സറേ ജംഗ്ഷന് വടക്കു വശം മുതൽ ദേശീയ പാതവരേയുള്ള റോഡിന് വശങ്ങളിലും മറ്റ് പ്രധാന റോഡുകളുടെ വശങ്ങളിലും ടൈൽ പാകുന്ന ജോലികൾ നടക്കുന്നത്.
നടപ്പാതയും ബസ് ഷെൽട്ടറുകളും
കാളികുളത്തും എക്സറേ ജംഗ്ഷനിലും ബസ് ഷെൽട്ടറുകൾ
ശ്രീനാരായണ മെമ്മോറിയൽ സ്കൂളിന് മുന്നിൽ പ്രത്യേക നടപ്പാത
എക്സറേ-കോടതി കവലവരെ റോഡിന്റെ വശങ്ങളിലെ വൈദ്യുതി പോസ്റ്റുകൾ നീക്കി
ഇതോടെ റോഡിന്റെ വീതി വർദ്ധിച്ചു. ഗതാഗതക്കുരുക്കിന് നേരിയ പരിഹാരവുമാകും.