
കായംകുളം : തൃശൂർപൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരെ നടപടി സ്വീകരിക്കുക ആഭ്യന്തര വകുപ്പിന്റെ ക്രിമിനൽ വത്കരണം അവസാനിപ്പിക്കുക, മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവയ്ക്കുക എന്നീയാവശ്യങ്ങൾ ഉന്നയിച്ച് കായംകുളം നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധസദസ് കെ.പി.സി.സി സെക്രട്ടറി ഇ.സമീർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് ടി.സൈനുലാബ്ദീൻ അദ്ധ്യക്ഷത വഹിച്ചു. അലക്സ് മാത്യു, ജോൺ കെ.മാത്യു,എൻ.രാജഗോപാൽ, ശ്രീജിത് പത്തിയൂർ, കടയിൽ രാജൻ, പി.സി.റെഞ്ചി,കെ.കെ.നൗഷാദ്, നൗഫൽ ചെമ്പകപ്പള്ളി,സജി പത്തിയൂർ,ആർ. ഭദ്രൻ,എം.ആർ സലീംഷാ,എച്ച് നജിം,കെ.രാജേന്ദ്രകുമാർ, തയ്യിൽ റഷീദ് എന്നിവർ സംസാരിച്ചു.