ആലപ്പുഴ: ശനിയാഴ്ച്ച പുന്നമടക്കായലിൽ നടക്കുന്ന 70-ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിന്19 ചുണ്ടൻ വള്ളങ്ങളടക്കം 74 വള്ളങ്ങൾ മാറ്റുരയ്ക്കും. ഹീറ്റിസിൽ മികച്ച സമയം കുറിക്കുന്ന നാലു വള്ളങ്ങളാണ് ഫൈനലിൽ മാറ്റുരയ്ക്കുക.

വള്ളങ്ങളുടെ ഹീറ്റ്സും ട്രാക്കും

ഹീറ്റ്‌സ് 1
ട്രാക്ക് 1- പായിപ്പാടൻ നമ്പർ 2
ട്രാക്ക് 2- ആലപ്പാടൻ
ട്രാക്ക് 3- ആയാപറമ്പ് പാണ്ടി
ട്രാക്ക് 4- ആനാരി

ഹീറ്റ്‌സ് 2
ട്രാക്ക് 1- ശ്രീവിനായകൻ
ട്രാക്ക് 2- ചമ്പക്കുളം
ട്രാക്ക് 3- സെന്റ് ജോർജ്
ട്രാക്ക് 4- ജവഹർ തായങ്കരി

ഹീറ്റ്‌സ് 3
ട്രാക്ക് 1- ചെറുതന ചുണ്ടൻ
ട്രാക്ക് 2- തലവടി ചുണ്ടൻ
ട്രാക്ക് 3- സെന്റ് പയസ് ടെൻത്
ട്രാക്ക് 4- പായിപ്പാടൻ

ഹീറ്റ്‌സ് 4
ട്രാക്ക് 1- നിരണം ചുണ്ടൻ
ട്രാക്ക് 2- വീയപുരം
ട്രാക്ക് 3- നടുഭാഗം
ട്രാക്ക് 4- കരുവാറ്റ

ഹീറ്റ്‌സ് 5
ട്രാക്ക് 1- വലിയദിവാൻജി
ട്രാക്ക് 2- --(വള്ളമില്ല)
ട്രാക്ക് 3- മേൽപ്പാടം
ട്രാക്ക് 4- കാരിച്ചാൽ

ചുരുളൻ

ഫൈനൽ മാത്രം
ട്രാക്ക് 1- -- (വള്ളമില്ല)
ട്രാക്ക് 2- മൂഴി
ട്രാക്ക് 3- വേലങ്ങാടൻ
ട്രാക്ക് 4- കോടിമത

ഇരുട്ടുകുത്തി എ ഗ്രേഡ്(ഫൈനൽ മാത്രം)

ട്രാക്ക് 1- മൂന്ന് തൈക്കൽ
ട്രാക്ക് 2- മാമ്മൂടൻ
ട്രാക്ക് 3- തുരുത്തിത്തറ
ട്രാക്ക് 4- പി.ജി. കണ്ണൻ